Breaking News

നാടിന്റെ വികസനത്തിന് ബി ജെ പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് അനിവാര്യം: കുമ്മനം രാജശേഖരൻ


കാഞ്ഞങ്ങാട് :വാഴക്കോട്: രാജ്യം അനുദിനം വികസന കുതിപ്പിൽ മുന്നോട്ട് പോകുമ്പോൾ അതിന് നേതൃത്വം കൊടുക്കുന്ന നരേന്ദ്ര മോദിയുടെ വികസന സ്വപ്നം നമ്മുടെ നാട്ടിൽ നടപ്പിൽ വരുത്താൻ ബി ജെ പി സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാന്നെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.വാഴക്കോട് നടന്ന മടിക്കൈ കമ്മാരൻ അനുസ്മരണയോഗവും, ബി ജെ പി കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശങ്കരൻ വാഴക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, ജില്ലാ പ്രസിഡണ്ട് അഡ്വ: കെ ശ്രീകാന്ത്, കെ ശോഭന, എ.വേലായുധൻ, ഇ കൃഷ്ണൻ, കെ.മോഹനൻ, പി.മനോജ്, ബ്ലോക്ക് സ്ഥാനാർത്ഥി എ ആശാലത ,ജില്ല ഡിവിഷൻ സ്ഥാനാർത്ഥി ബിജി ബാബു എന്നിവർ പ്രസംഗിച്ചു.ചന്ദ്രൻ കക്കാട്ടിൽ സ്വാഗതവും, കുമാരൻ വാഴക്കോട് നന്ദിയും പറഞ്ഞു

No comments