Breaking News

ആറു മാസത്തിനിടെ പേവിഷബാധയേറ്റ് രണ്ട് മരണം; മൃഗങ്ങളെ തൊട്ടു കളി വേണ്ട


കണ്ണൂർ: ആറാം ക്ലാസുകാരിയുടെ ദാരുണമരണത്തിന്റെ വേദന മാറിയിട്ടില്ല അലവിൽ പ്രദേശത്തുള്ളവർക്ക്. നായയിൽ നിന്ന് ചെറിയ പോറലേറ്റാണ് ഈ കൊച്ചുമിടുക്കി മാതാപിതാക്കൾക്കും നാട്ടുകാർക്കും മറക്കാനാകാത്ത വേദന നൽകി മരണമടഞ്ഞത്.

കാലിൽ നായ ചെറുതായി കടിച്ചത് ശ്രദ്ധിക്കാത്തതാണ് ഈ ദുരന്തത്തിന് പിന്നിൽ ഇത് പേടി കാര

ണം കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. കുഞ്ഞിന് അസ്വാഭാവികമായി കലശലായ ദാഹം പതിവായപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്. പക്ഷെ കൊടുത്ത വെള്ളം കുടിക്കാൻ ഭയം. ഫാനിനു കീഴെ ഇരിക്കുമ്പോൾ കാറ്റ് കൊള്ളാൻ കഴിയാതെ ഓട്ടം. കുട്ടിക്ക് അപ്പോൾ വിയർക്കുന്നുണ്ടായിരുന്നു. എന്നാൽ എ.സിയും ഫാനും പറ്റുന്നില്ല. ആകെ കൂടി പരിഭ്രമം. വീട്ടുകാർക്കും ഒന്നും മനസ്സിലായില്ല. മാനസികാസ്വാസ്ഥ്യമായിരിക്കാമെന്ന സംശയത്തിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ലക്ഷണങ്ങൾ കണ്ട ഡോക്ടർമാ‌ർ മാനസികാസ്വാസ്ഥ്യമല്ലെന്ന് തിരിച്ചറിഞ്ഞു. കുട്ടിയോട് സ്വകാര്യം ചോദിച്ചപ്പോഴാണ് നായ കാലിൽ പോറിയ വിവരം പറയുന്നത്. കൃത്യം 90 ദിവസം തികയുന്ന വ്യാഴാഴ്ച രാത്രി കുട്ടി പേ വിഷബാധയേറ്റ് മരിച്ചു. കുട്ടിയുടെ അസ്വാസ്ഥ്യം നേരിൽ കണ്ട ആശുപത്രിയിലെ നഴ്സ് പോസ്റ്റ് ചെയ്ത വീഡിയോ ക്ളിപ്പിംഗ് വൈറലായി.ആറു മാസത്തിനിടെ കണ്ണൂരിൽ സംഭവിക്കുന്ന രണ്ടാമത്തെ പേ വിഷബാധ മരണമാണിത്. പൂച്ച മാന്തിയതിനെ തുടർന്ന് പേയിളകി ശ്രീകണ്ഠപുരത്തെ പിഞ്ചുബാലൻ മരിച്ചത്.

ഒരു വർഷം സംസ്ഥാനത്ത് ഇത്തരം അശ്രദ്ധ കൊണ്ടു മാത്രം എൺപതിനു നൂറിനുമിടയിൽ പേ വിഷബാധയേറ്റ് മരണം സംഭവിക്കുന്നുണ്ട്.


റാബീസ് എന്ന പേവിഷബാധയുണ്ടാക്കുന്ന വൈറസ് ശരീരത്തിൽ കയറുന്നതിന്റെ ലക്ഷണം പെട്ടെന്ന് തിരിച്ചറിയാനാകില്ലെന്ന് വൈദ്യശാസ്ത്രം പറയുന്നു. ചിലപ്പോൾ മുറിവ് വേണമെന്നില്ല. പട്ടിയോ പൂച്ചയോ ഒന്നു നക്കിയാൽ മതി. പല്ല് കൊണ്ടു എന്നു തോന്നിയാൽ ഉടൻ ആശുപത്രിയിൽ പോകണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 24 മണിക്കൂറിനകം പ്രതിരോധ വാക്സിൻ കുത്തിവച്ചില്ലെങ്കിൽ അപകട സാദ്ധ്യത കൂടുതലാണെന്നും ഇവർ പറയുന്നു.

നാലു കുത്തിവെപ്പ് മതി

എല്ലാ കമ്യൂണിസ്റ്റി ഹെൽത്ത് സെന്ററുകൾ മുതൽ താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജിലും പേ വിഷ ബാധയ്ക്കുള്ള വാക്സിൻ സൗജന്യമാണ്. മൂന്നു കാറ്റഗറിയായാണ് ഇവ ചെയ്യുന്നത്. ചെറിയ മുറിവുകളെ ഒന്നാം കാറ്റഗറിയിലും ആഴത്തിലുള്ള മുറിവുകളെ രണ്ടാം കാറ്റഗറിയിലും വന്യ ജീവികളായ കുരങ്ങ്, കരടി, കീരി എന്നിവയുടെ കടിയേൽക്കുന്നത് മൂന്നാം കാറ്റഗറിയിലുമാണ്. തൊലിപ്പുറത്തുള്ള നാല് കുത്തിവയ്പ്പ് മാത്രം മതി. അല്ലാതെ പഴയകാലത്തുള്ളതു പോലെ പൊക്കിളിന് ചുറ്റും നാൽപത് ഇഞ്ചക് ഷൻ വെക്കേണ്ടതില്ല. ഇതിനു പാർശ്വഫലങ്ങളൊന്നുമില്ലതാനും.

ഇൻക്യുബേഷൻ

(വൈറസ് ശരീരത്തിൽ കയറുന്ന ഘട്ടം)

പനി, തലവേദന

കടി കൊണ്ടതോ, നക്കിയതോ ആയ ഭാഗത്ത് ഇക്കിളി, നീറ്റൽ

പ്രോഡ്രോമൽ പിരീഡ്

തളർച്ച,അസ്വാസ്ഥ്യം

തൊണ്ടവേദന

ഓക്കാനം,ഛർദ്ദി,അതിസാരം

No comments