ജില്ലയില്‍ അക്വാട്ടിക് അക്കാദമി വരുന്നു
കാസർഗോഡ്:ജില്ലയില്‍ നീന്തല്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന അക്വാട്ടിക് അക്കാദമി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്ത് ആരംഭിക്കാന്‍ നടപടി തുടങ്ങിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. കബഡിയുടെ ഈറ്റില്ലമായ ജില്ലയില്‍ ജി എച്ച് എസ് എസ് കൊടിയമ്മയില്‍ കബഡി അക്കാദമി ഫെബ്രുവരി 15 നകം ആരംഭിക്കും. നായന്മാര്‍മൂലയിലെ ജില്ലാ ടെന്നീസ് അക്കാദമി ജനുവരിയോടെ പ്രവര്‍ത്തനമാരംഭിക്കാന്‍ തയ്യാറായി. രണ്ടു കോടി മുതല്‍ മുടക്കില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ പുരോമിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ കായിക മേഖലയ്ക്ക് വലിയ കുതിപ്പ് വിഭാവനം ചെയ്തു കൊണ്ട് നിര്‍മ്മിച്ച നീലേശ്വരം ഇ എം എസ് സ്റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായെന്നും കളകര്‍ അറിയിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിന് ഫെബ്രുവരി 15 നകം തറക്കല്ലിടും
കോളിയടുക്കം രാജീവ് ഗാന്ധി ജില്ലാ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിന് ഫെബ്രുവരി 15 നകം തറക്കല്ലിടുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. പറഞ്ഞു. കോളിയടുക്കം രാജീവ് ഗാന്ധി സ്‌റ്റേഡിയം വിപുലീകരിച്ച് 400 മീറ്റര്‍ എട്ട് വരിയിലുള്ള സിന്തറ്റിക് ട്രാക്ക്, ഫുട്‌ബേള്‍, വോളിബോള്‍ എന്നിവ ഉള്‍പ്പെടുന്ന മള്‍ട്ടിപര്‍പ്പസ് ജില്ലാ സ്റ്റേഡിയത്തിനും സ്റ്റേഡിയം കോംപ്ലക്‌സിനും കൂടി കാസര്‍കോട് വികസ പാക്കേജില്‍ 13.24 കോടി രൂപ വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്‌മാന്‍ അധ്യക്ഷനായി. എ സ് പി സേവ്യര്‍ സെബാസ്റ്റ്യന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി പി അശോകന്‍, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി വി ബാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ ഇ നസീമുദ്ദീന്‍ 2019-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു.
No comments