Breaking News

പുൽമേട് തീയിട്ട് കരിച്ചു; റാണിപുരത്ത് എത്തുന്ന വിനോദ സഞ്ചാരികൾ നിരാശയിൽ


പനത്തടി : കാട്ട് തീ തടയാൻ റാണിപുരം പുൽമേട് തീയിട്ട് കരിച്ച വനം വകുപ് നടപടി സഞ്ചാരികളിൽ പ്രതിഷേധത്തിനിടയാക്കി. പുൽമേടുകളിലെ ദ്യശ്യഭംഗി കാണാനാണ് സഞ്ചാരികൾ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തുന്നത്. എന്നാൽ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ റാണിപൂരത്തെത്തിയവരെ വരവേറ്റത് കത്തിക്കരിഞ്ഞ പുൽമേടുകളാണ്. റാണിപുരത്ത് സഞ്ചാരികൾ എത്തുന്നത് പുൽമേടുകളുടെ ഭംഗി ആസ്വദിക്കാനും ട്രക്കിങ്ങിനുമായാണ് . അന്നാൽ കഴിഞ്ഞ ഒരാഴ്ചയായി പുൽമേടുകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. നൂറുകണക്കിന് ആൾക്കാരാണ് ക്രിസ്മസ് ദിനത്തിൽ റാണിപുരത്തെത്തിയത്. ഇവരെല്ലാം പ്രതിഷേധത്തോടെയാണ് മലയിറങ്ങിയത്. പുൽമേട് പൂർവസ്ഥിതിയിലാകാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നതിനാൽ പുതു വർഷ ആഘോഷത്തിനെത്തുന്നവർക്കും നിരാശയായിരിക്കും ഫലം.

No comments