Breaking News

റബ്ബർ പാൽ ശേഖരിക്കുന്നതിനിടെ മുള്ളൻപന്നിയുടെ അക്രമത്തിൽ വയോധികന് പരുക്ക്

ഇരിട്ടി: വീട്ടുപറമ്പിൽ റബ്ബർപാൽ ശേഖരിക്കുന്നതിനിടെ മുള്ളൻപന്നിയുടെ അക്രമത്തിൽ വയോധികന് പരുക്കേറ്റു. എടക്കാനം പുഴക്കരയിലെ പുളിയൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (67) ക്കാണ് പരുക്കേറ്റത്. രാവിലെ വീട്ടു  പറമ്പിലെ റബർ പാൽ ശേഖരിക്കുന്നതിനിടെ കുഞ്ഞികൃഷ്ണനെ മുള്ളൻപന്നി ആക്രമിക്കുകയായിരുന്നു. ഇരുകാലിനും മുള്ളൻപന്നിയുടെ മുള്ളു തറച്ച് കയറിയ പരുക്കകളോടെ ഇയാൾ  ആശുപത്രിയിൽ ചികിത്സ തേടി. 

കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും  ശല്യം  മേഖലയിൽ രൂക്ഷമാണ്. നിരവധി കർഷകരുടെ കാർഷിക വിളകളാണ് പന്നികൾ നിത്യവും നശിപ്പിക്കുന്നത് .  പന്നികളുടെ ശല്യം മൂലം പലരും കൃഷി തന്നെ ഉപേക്ഷിച്ച മട്ടാണ് .

No comments