Breaking News

സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരമാക്കി മാറ്റും


ഡൽഹി: ജിയോ സിം അടക്കമുള്ള റിലയൻസ്‌ കമ്പനിയുടെ സേവനങ്ങൾ ബഹിഷ്കരിക്കും. ദേശീയ പാതകളില്‍ ടോൾ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു. ഡൽഹി ചലോ മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയും തേടി.

സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം.

അതേസമയം പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി. രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാറാം യെച്ചൂരി, ഡി രാജ എന്നിവരാണ് രാഷ്‌ട്രപതി ഭവനിലെത്തിയത്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തെ 25 പ്രതിപക്ഷ പാർട്ടികൾ പിന്തുണക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

No comments