Breaking News

തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ കാന്‍സര്‍ സെന്‍ററുമായി സഹകരിച്ച് ആലക്കോടും തോമാപുരത്തും ആശാകിരണം പദ്ധതിയിലൂടെ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പുകള്‍ നടത്തുന്നു


ചെറുപുഴ: കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരാളും ഒന്ന് വിറയ്ക്കും. കാരണം ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഭയക്കുന്ന മാരക രോഗങ്ങളിലൊന്നാണ് ഇത്. തുടക്കത്തില്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും. പലപ്പോഴും കാന്‍സര്‍ ലക്ഷണങ്ങള്‍ മറ്റു രോഗലക്ഷണങ്ങളോടു സാമ്യം കാണിക്കും. ഇതുകൊണ്ടുതന്നെ ഇത് മിക്കവാറും പേര്‍ അവഗണിക്കുകയും ചെയ്യും.


എന്നാല്‍ കൃത്യമായ പരിശോധനയിലൂടെ നേരത്തേ കാന്‍സര്‍ കണ്ടെത്തി നല്ല ചികിത്സയിലൂടെ ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാം.


തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ കാന്‍സര്‍ സെന്‍ററുമായി സഹകരിച്ച് ആശാകിരണം കാൻസർ സുരക്ഷ പദ്ധതിയിലൂടെ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.കോവിഡ് പ്രതിസന്ധിമൂലം താൽക്കാലികമായി നിർത്തി വച്ചിരുന്ന ആലക്കോട്, തോമപുരം TSSS ഓഫീസുകളിൽ പ്രവർത്തിച്ചിരുന്ന കാൻസർ കെയർ സെന്ററുകളിലെ സേവനങ്ങൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.


മലബാര്‍ കാന്‍സര്‍ സെന്‍ററിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം 2020 ഡിസംബര്‍ 11 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ ആലക്കോട് TSSS ഓഫീസിൽ ഒരുക്കുന്നു. അന്നേദിവസം തന്നെ സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, വായിലെ കാന്‍സര്‍ തുടങ്ങിയവ ടെസ്റ്റ്‌ ചെയ്യുന്നതിനും അറിയുന്നതിനുമായി തോമാപുരം TSSS ഓഫീസിലും സൗകര്യമൊരുക്കുന്നു..


എല്ലാവരും ഈ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. എല്ലാവരിലേക്കും ഈ മെസ്സേജ് പരമാവധി എത്തിക്കുകയും  പങ്കെടുപ്പിക്കുകയും ചെയ്യുക.


( പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചിരിക്കേണ്ടതുമാണ്).


No comments