Breaking News

നാട്ടിൽ ഭീതി പരത്തിയ പേപ്പട്ടിയെ സധൈര്യം കീഴ്പ്പെടുത്തി വരക്കാടെ വീട്ടമ്മ താരമായി


ഭീമനടി: നർക്കിലക്കാട് വരക്കാട് ഏച്ചിപൊയിൽ പ്രദേശങ്ങളിൽ മണിക്കൂറുകളോളം ഭീതി പരത്തുകയും നിരവധി വളർത്തുമൃഗങ്ങളെ കടിക്കുകയും ചെയ്ത പേപ്പട്ടിയെ ഒടുവിൽ വീട്ടമ്മ തല്ലിക്കൊന്നു. ഏച്ചിപൊയിൽ കോളനിയിലെ വളർത്തു മൃഗങ്ങളെ കടിച്ച പേപ്പട്ടി തുടർന്ന് വരക്കാട് പുളിക്കൽ അജയ് മാത്യുവിൻ്റെ വീട്ടിലെ പോത്തുകളെയും അക്രമിച്ചു. എല്ലാവരും സ്തംഭിച്ച് നിൽക്കെ അയൽവാസിയായ മൂന്ന്മാക്കൽ വത്സമ്മ ആൻ്റണിയുടെ അവസരോചിതമായ ഇടപെടലാണ് പേപ്പട്ടിയെ കൊല്ലാൻ സാധിച്ചത്. പലരും പേടിച്ച് ടെറസിന് മുകളിൽ കയറിയപ്പോൾ ധൈര്യസമേതം വത്സമ്മ പേപ്പട്ടിയെ നേരിട്ടു, വത്സമ്മയുടെ അടിയേറ്റ് അവശയായ പേപ്പട്ടിയെ പിന്നീട് നാട്ടുകാർ എത്തി കൈകാര്യം ചെയ്തു. അങ്ങനെ പ്രദേശത്ത് ഭീതി പരത്തിയപേപ്പട്ടിയിൽ നിന്നും  കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് രക്ഷയായി .

No comments