Breaking News

മലമാനിനെ വേട്ടയാടിയ നാലുപേര്‍ അറസ്റ്റിൽ

കോഴിക്കോട് :മലമാനിനെ വേട്ടയാടിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. താമരശ്ശേരി കോരങ്ങാട് വാപ്പനാംപൊയില്‍ പാറമ്മല്‍ മുഹമ്മദ് റഫീഖ്, മൈലള്ളാംപാറ മട്ടിക്കുന്ന് വെള്ളിലാട്ട്പൊയില്‍ ഭാസ്‌കരന്‍, മൈലള്ളാംപാറ മട്ടിക്കുന്ന് പൂവന്‍മലയില്‍ വി മഹേഷ്, മൈലള്ളാംപാറ മട്ടിക്കുന്ന് ഉമ്മിണിക്കുന്നേല്‍ യു ജെ ബാബു എന്നിവരെയാണ് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 102 കിലോഗ്രാം മലമാന്‍ ഇറച്ചിയും പിടിച്ചെടുത്തു.

താമരശ്ശേരി റെയ്ഞ്ചിലെ കനലാട് സെക്ഷന്‍ പരിധിയില്‍ വരുന്ന മട്ടിക്കുന്ന് ഭാഗത്ത് വന്യജീവി വേട്ട നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്

No comments