Breaking News

ജില്ലാ യുവജനക്ഷേമ ബോർഡും ഈസ്റ്റ്എളേരി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരം 26ന് രാവിലെ ചിറ്റാരിക്കാലിൽ

ചിറ്റാരിക്കാൽ: (www.malayoramflash.com) ജില്ലാ യുവജനക്ഷേമ ബോർഡും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ചിറ്റാരിക്കാലിൽ വച്ച് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. രാഷ്ട്ര 'പുനർനിർമ്മാണത്തിൽ യുവജനങ്ങളുടെ പങ്ക്' എന്നതാണ് പ്രസംഗ മത്സരത്തിൻ്റെ വിഷയം.

ഒന്നാം സമ്മാനം 1501 രൂപയും രണ്ടാം സമ്മാനം 1001 രൂപയും മൂന്നാം സമ്മാനം 501 രൂപയും ക്യാഷ് പ്രൈസ് നൽകും. മറ്റ് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. ചിറ്റാരിക്കാൽ വെള്ളിയേപ്പള്ളിൽ ഓഡിറ്റോറിയത്തിൽ ജനു.26 രാവിലെ 9.30ന് മത്സരം ആരംഭിക്കും. മത്സരാർത്ഥികൾ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് നിവാസികൾ ആയിരിക്കണം. 15 വയസു മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744474436

No comments