Breaking News

ദില്ലി കർഷകസമരത്തിന് ഐക്യദാർഢ്യം കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ കർഷക റാലി നാളെ


വെള്ളരിക്കുണ്ട് :കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബളാൽ മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മറ്റി കർഷക റാലി നടത്തും.. 


ഈ മാസം 21 ന് എടത്തോട് നിന്നും ആരംഭിക്കുന്ന കർഷക റാലി ഉച്ചയ്ക്ക് 2 മണിക്ക് കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി  രാജു കട്ടക്കയം ഉത്ഘാടനം ചെയ്യും.. മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷത വഹിക്കും.. 


ഒരു ട്രാക്റ്ററിന്റെ അകമ്പടിയിൽ ആരംഭിക്കുന്ന കർഷക റാലി പരപ്പ. വെള്ളരിക്കുണ്ട്. മാലോം. എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് കൊന്നക്കാട് സമാപിക്കും.. 

സമാപന സമ്മേളനം ഡി. സി. സി. പ്രസിഡന്റ് ഹക്കിം കുന്നിൽ ഉത്ഘാടനം ചെയ്യും. കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാധവൻ നായർ അധ്യക്ഷത വഹിക്കും. 

No comments