കാഞ്ഞങ്ങാട് തുറന്നത് വിനായകയുടെ 5 തീയേറ്ററുകൾ; എല്ലാ സ്ക്രീനിലും വിജയ് ചിത്രം മാസ്റ്റർ
കാഞ്ഞങ്ങാട്: പത്ത് മാസത്തെ ഇടവേളകൾക്ക് ശേഷം കേരളത്തിലെ തിയേറ്ററുകൾ ശബ്ദമുഖരിതമായപ്പോൾ കാഞ്ഞങ്ങാട്ട് ആസ്വാദകർക്ക് സിനിമ കാണാൻ തുറക്കുന്നത് വിനായകകോംപ്ലക്സിന്റെ അഞ്ച് തിയേറ്ററുകൾ മാത്രം.
വിനായക വിജിഎം മൾട്ടിപ്ലക്സിലെ മൂന്ന് സ്ക്രീനുകൾ, വിനായക പാരഡൈസ്, ന്യൂ വിനായക എന്നീ അഞ്ച് തീയേറ്ററുകളിലും വിജയ് ചിത്രമായ മാസ്റ്ററാണ് ആദ്യം പ്രദർശനത്തിനെത്തിയത്. വിജയ് ചിത്രമില്ലാത്ത മറ്റു പുതിയ റിലീസുകൾ ഒന്നും ഇല്ലാത്തത് കാരണം ദീപ്തി തീയേറ്റർ തുറക്കാൻ വൈകിയേക്കും.
കേരളത്തിലെ 500 ഓളം തീയേറ്ററുകളിലും മാസ്റ്റർ തന്നെയായിരിക്കും ആദ്യ പ്രദർശനത്തിനെത്തുക. തുടർന്ന് മലയാള സിനിമകൾ മുൻഗണനാ ക്രമത്തിലും റിലീസ് ചെയ്യും. മമ്മൂട്ടിയുടെ വൺ, മോഹൻലാലിൻ്റെ മരയ്ക്കാർ, ജയസൂര്യയുടെ വെള്ളം എന്നിവയും തുടർന്നുള്ള ദിവസങ്ങളിൽ റിലീസിനെത്തും. ചേമ്പർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് തീയേറ്റർ തുറക്കാൻ തീരുമാനിച്ചത്.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തീയേറ്ററുകൾ പ്രവർത്തിക്കുക. നിലവിലുള്ള സീറ്റുകളിൽ പകുതിയിൽ മാത്രമേ പ്രേക്ഷകരെ ഇരുത്തുകയുള്ളൂ.തിയേറ്ററിനകത്ത് കയറുമ്പോഴും തിരിച്ച് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം തുടങ്ങിയ നിബന്ധനകളോടുകൂടിയാണ് തീയേറ്ററുകൾ സജീവമാവുന്നത്.
No comments