വനിതാശിശു വികസന വകുപ്പ് പരപ്പയിൽ അനീമിയ പോസ്‌റ്റർ ക്യാംപയിൻ സംഘടിപ്പിച്ചു
പരപ്പ: പുതുവർഷ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ തലങ്ങളിലായി പത്തിന പരിപാടികൾ പ്രഖ്യാപിച്ചതിൽ അനീമിയ (വിളർച്ച ) ഒഴിവാക്കുന്നതിനായി വനിതാശിശു വികസന വകുപ്പ് വൈവിധ്യങ്ങളായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഈ സാഹചര്യത്തിൽ വനിതാശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ സ്ത്രീകളിലും കുട്ടികളിലും കണ്ടു വരുന്ന വിളർച്ച തടയുന്നതിന് ഒരു വർഷം നീളുന്ന പരിപാടികളുടെ ആദ്യ ഘട്ട പരിപാടിയായിട്ടാണ് അനീമിയ പോസ്റ്റർ ക്യാമ്പയിൻ പരിപാടിയുടെ ഭാഗമായിട്ടാണ് പരപ്പ ഐ.സി.ഡി.എസ് പ്രൊജക്ടിൽ നടന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു
ശിശു വികസന പദ്ധതി ഓഫീസർ ധനലക്ഷ്മി എം.കെ. സൂപ്പർവൈസർ നിഷ നമ്പപൊയിൽ,NNM കോ ഓർഡിനേറ്റർ നിഖിൽ കെ, കൗൺസിലർ വിദ്യ.വി., മിനിസ്റ്റീരിയൽ ജീവനക്കാരായ ദിലീഷ് എ, വിനോദ് കുമാർ.കെ., സുബൈർ എ, ജോസഫ് ആൻ്റണി അങ്കണവാടി പ്രവർത്തകർ , എന്നിവർ പങ്കെടുത്തു.
വിളർച്ച തടയുന്നതിനുള്ള സന്ദേശം ജനങ്ങളിലെക്കെത്തിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പരിപാടിയാണ് അനീമിയ പോസ്റ്റർ ക്യാമ്പയിൻ മലയോര മേഖലയിലെ ഓഫീസുകളിലും പൊതു ഇടങ്ങളിലും പോസ്റ്ററുകൾ
വനിതാ ശിശുവികസന വകുപ്പ് ജീവനക്കാർ പ്രദർശിപ്പിച്ചു.വിളർച്ച തടയുന്നതിനുള്ള സന്ദേശം ജനങ്ങളിലെക്കെത്തിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പരിപാടിയാണ് അനീമിയ പോസ്റ്റർ ക്യാമ്പയിൻ മലയോര മേഖലയിലെ ഓഫീസുകളായ താലൂക്ക് ഓഫീസ് വെള്ളരിക്കുണ്ട് സി.ഐ.ഓഫീസ് , RT0 ഓഫീസ് ,താലൂക്ക് സിവിൽ സപ്ലൈ ഓഫീസ് സബ്ട്രഷറി ഓഫീസ് ,ഗ്രാമ പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ്, പി.എച്ച് സി സെൻ്റർ കൃഷിഭവൻ ,ആയുർവേദ ഡിസപൻസറി പട്ടികജാതി വികസന വകുപ്പ് , ക്ഷീരവികസന വകുപ്പ് ,തുടങ്ങിയ ഓഫിസുകളിലും പൊതു ഇടങ്ങളിലും പോസ്റ്ററുകൾ വനിതാ ശിശുവികസന വകുപ്പ് ജീവനക്കാർ പ്രദർശിപ്പിച്ചു.
No comments