Breaking News

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാനതല മത്സരത്തിലേക്ക് ജില്ലയിൽ നിന്ന് 6 ടീമുകൾ തിരഞ്ഞെടുക്കപ്പെട്ടു


സീനിയർ വിഭാഗത്തിൽ അഞ്ചും ജൂണിയർ വിഭാഗത്തിൽ ഒരു ടീമുമാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാനതല മത്സരത്തിലേക്ക് 

 യോഗ്യത നേടിയത്. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഒമ്പതരത്തിൽ പഠിക്കുന്ന ദേവിക എം.ജി , പാർവതി കെ.എന്നിവർ ആദിവാസി സമൂഹത്തിലെ പരമ്പരാഗത ഭക്ഷണ രീതിയെകുറിച്ചും, എടനീർ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ അതുല്യ വേണു,  പത്താം തരത്തിലെ അനുശ്രീ എന്നിവർ കോവിഡ് ലോക്ക് ഡൌൺ കാലഘട്ടത്തിൽ എടനീർ പ്രദേശത്ത് കൃഷി രീതികളിലുണ്ടായ മാറ്റത്തെ കുറിച്ചും , അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എട്ടാം തരത്തിലെ സഫ്ന കുഞ്ഞബ്ദുള്ള നമ്മുടെ ചുറ്റുപാടുമുള്ള മണ്ണിനെ കുറിച്ചും , കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ  പതിനൊന്നാം ക്ലാസിലെ സ്നേഹ എ., നിരഞ്ജന എന്നിവർ കോട്ടപ്പാറ കാനത്തെ കുറിച്ചും , കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്കുളിലെ ഒമ്പതാം തരത്തിലെ  റനീഷ എ, എട്ടാം തരത്തിലെ സാനിയരാഗ് ബി.ആർ എന്നിവർ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ചോർച്ച ഭീഷണി ബേഡടുക്ക പഞ്ചായത്തിൽ എന്ന വിഷയത്തിലും സീനിയർ വിഭാഗത്തിൽ  സംസ്ഥാനതലത്തിൽ ജനവരി 21  , 22 തീയ്യതികളിൽ അവതരണം നടത്തും. ജൂനിയർ വിഭാഗത്തിൽ തൃക്കരിപ്പൂർ വി.പി.പി എം.കെ.പി.എസ് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഫാത്തിമത്ത് റാനിയ വി.കെ., സഹന ബക്കർ എന്നിവർ അടുക്കളമാലിന്യങ്ങളിൽ നിന്ന് ചെടികൾ വളർത്തിയെടുക്കാനുള്ള വിദ്യയെ കുറിച്ച് അവതരണം നടത്തു.. സംസ്ഥാന തല മത്സര വിജയികൾക്ക് ദേശീയ മത്സരത്തിൽ  പങ്കെടുക്കാൻ സാധിക്കും. ഇവർക്ക് ഭാരതത്തിലെ ഒട്ടനവധി ഗവേഷണ സ്ഥാപനങ്ങളിൽ പരിശീലനം ലഭിക്കാൻ അവസരം ഉണ്ടാകും  എന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് കാസർകോട് ജില്ലാ കോ-ഓർഡിനേറ്റർ പ്രൊഫ.വി.ഗോപിനാഥൻ അറിയിച്ചു.

No comments