Breaking News

ബളാൽ ഗ്രാമ പഞ്ചായത്തിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് പഞ്ചായത്ത് പദ്ധതി യിൽ ഉൾപ്പെടുത്തി വാങ്ങിയ ഭൂമിയുടെ ആധാരം അർഹരായവർക്ക്‌ കൈമാറി


ആദ്യഘട്ടത്തിൽ ബളാൽ ഗ്രാമ പഞ്ചായത്തിലെ ഏഴ് കുടുംബങ്ങൾക്കാണ് വ്യഴാഴ്ച വീട് വെക്കാനാവശ്യമായ സ്ഥലത്തിന്റെ രേഖ കൈമാറിയത്. 

പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം മാലോം ദർഘാസിലെ  ഇടപറമ്പിൽ പുഷ്പ വല്ലിക്ക് ആധാരം കൈമാറി കൊണ്ട് പദ്ധതി ഉൽഘാടനം ചെയ്തു. 

ബാക്കി വരുന്ന ഭൂരഹിതർക്ക്‌ പദ്ധതി പൂർത്തിയാവുന്ന മുറയ്ക്ക് ആധാരം വിതരണം ചെയ്യുമെന്നും അർഹരായവരെ മാത്രമേ കണ്ടെത്തിയിട്ടുള്ളു വെന്നും രാജു കട്ടക്കയം പറഞ്ഞു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. വി. ഇ. ഒ. പീതാംബരൻ ചേരിപ്പാടി. ടി. വി. സജിൻ. എ. ഇ.മിഥുൻ. എന്നിവർ പ്രസംഗിച്ചു..

No comments