Breaking News

കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു


കൊട്ടാരക്കര എം.സി റോഡിൽ പനവേലി ജംഗ്ഷന് സമീപം കെ. എസ്. ആർ. റ്റി. സി ബസും കാറും കൂട്ടിയിടിച്ചു ദമ്പതികൾ മരിച്ചു. പന്തളം കടയ്ക്കാട് പള്ളിതേക്കെതിൽ ഷെഫിൻ മൺസിലിൽ നാസറുദ്ദിൻ , ഭാര്യ സജിലാ ബീവി എന്നിവരാണ് മരിച്ചത്. മരുമകൾ സുമയ്യയേ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്ത മകനെ തിരുവനന്തപുരം എയർപോർട്ടിൽ ആക്കിയ ശേഷം തിരികെ പന്തളത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ എതിരെ വന്ന കെ. എസ്. ആർ. റ്റി. സി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. ദമ്പതികൾ അപകട സ്ഥലത്ത് തന്നെ മരിച്ചു. കാര്‍ ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടകാരണമെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്

No comments