ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ അനുഭാവം പ്രകടിപ്പിച്ച് ഭീമനടിയിലും കള്ളാറിലും സത്യാഗ്രഹ സമരങ്ങൾ നടന്നു.
വെള്ളരിക്കുണ്ട്: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കേരള കർഷക സംഘം കള്ളാർ, രാജപുരം വില്ലേജ് കമ്മിറ്റിയുടെ സംയുക്തഭിമുഖ്യത്തിൽ കള്ളാറിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ കെ രാജേന്ദ്രൻ അധ്യക്ഷനായി. പി കെ രാമചന്ദ്രൻ, എ ജെ തോമസ്, ജോഷി ജോർജ്, കെ എ പ്രഭാകരൻ, വി പി ശ്രീലത, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. സിബി ആടാകം സ്വാഗതം പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഭീമനടിയിൽ നടത്തിയ സത്യാഗ്രഹ സമരം സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം പി.ആർ ചാക്കോ ഉൽഘാടനം ചെയ്തു. എം.കുമാരൻ, എ.അപ്പൂക്കുട്ടൻ ,കെ കൃഷ്ണൻ പി.പി രവി, പി.വി തമ്പാൻ എന്നിവർ അഭിവാദ്യം ചെയ്തു. കെ.പി സഹദേവൻ അദ്ധ്യക്ഷനായി എം .വി.ജോർജ്ജ് സ്വാഗതം പറഞ്ഞു
No comments