15 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഒഴിവാക്കാൻ എടുത്ത തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഓട്ടോ ടാക്സി തൊഴിലാളികൾ നടത്തുന്ന ആർ.ടി.ഓഫീസ് മാർച്ച് നാളെ
കാഞ്ഞങ്ങാട് ആർ.ടി ഓഫിസ് മാർച്ച് 10.30 മണിക്ക് കാഞ്ഞങ്ങാട് ട്രാഫിക്ക് സർക്കിൾ പരിസരത്ത് നിന്ന് ആരംഭിക്കും
കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ,ചെറുവത്തൂര് നിലേശ്വരം, ഏരിയിലെ നിലേശ്വരം മടിക്കൈ ഡിവിഷനുകൾ കാഞ്ഞങ്ങാട് നടക്കുന്ന സമരത്തിൽ പങ്കാളികളാവും.
വെള്ളരിക്കുണ്ട് ആർ.ടി ഓഫീസ് മാർച്ച് 10.30 മണിക്ക് വെള്ളരിക്കുണ്ട് ടൗൺ പരിസരത്ത് നിന്ന് ആരംഭിക്കും. കോടോംബേളുർ,പനത്തടി മലയോര യൂണിയനുകളും നിലേശ്വരം ഏരിയയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ തൊഴിലാളികളും വെള്ളരിക്കുണ്ടിൽ നടക്കുന്ന സമരത്തിൽ പങ്കാളികളാവും
No comments