മാലോത്തെ വാർഡ് മെമ്പറുടെ ഇടപെടൽ; കർഷകന് തടഞ്ഞുവച്ച പെൻഷൻ തുക തിരികെ ലഭിച്ചു
മാലോം: കർഷന് തുണയായി വാർഡ് മെമ്പർ.മഹാമാരിയുടെ കാലത്തും കർഷക പെൻഷൻ നൽകാതെ ബുദ്ധിമുട്ടിച്ച കേരള ഗ്രാമീൺ ബാങ്ക് നടപടി മാലോം വാർഡ് മെമ്പർ ജെസ്സി ചോക്കോയുടെ ഇടപെടൽ മൂലം ഫലം കണ്ടു. ബളാൽ പഞ്ചായത്തിലെ വള്ളിക്കടവ് ഗ്രാമീൺ ബാങ്കിലാണ് സംഭവം. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പെൻഷൻ തുക തടഞ്ഞു വെച്ചതിന്റെ ഫലമായി ബുദ്ധിമുട്ട് അനുഭവിച്ച സെബാസ്റ്റ്യൻ അറീപറമ്പിലിന്റെ പെൻഷൻ തുകയാണ് വാർഡ് മെമ്പറുടെ ഇടപെടലിലൂടെ ബാങ്ക് തിരിച്ച് നൽകിയത്. ഡിസിസി മെമ്പർ എൻ ടി വിൻസെന്റ്, ഡാർലിൻ ജോർജ് കടവൻ, ബിജീഷ്,ഗിരീഷ് വട്ടക്കാട്ട് സോമേഷ്, ഫ്രാൻസിസ് കുഴുപ്പള്ളി എന്നിവരും പഞ്ചായത്ത് അംഗത്തോടോപ്പം ഉണ്ടായിരുന്നു.
No comments