Breaking News

അഗതികൾക്ക് അന്നമെത്തിക്കുന്ന ചിറ്റാരിക്കാൽ വൈ.എം.സി.എയുടെ ഹങ്കർ ഹണ്ടിന് ഈസ്റ്റ് എളേരിയിൽ തുടക്കമായി

ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ വൈ.എം.സി.എ യുടെ നേതൃത്വത്തിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ അഗതിമന്ദിരങ്ങളിലും അനാഥ മന്ദിരങ്ങളിലും എല്ലാ മാസവും ഒന്നാം തിയതി ഉച്ചഭക്ഷണം എത്തിക്കുന്ന പരിപാടി ഹങ്കർ ഹൺഡിന് തുടക്കമായി. ഫാദർ ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ സൊസൈറ്റിയും, വൈ.എം.സി.എ കേരളയും, കേരള സാമൂഹ്യ ക്ഷേമ വകുപ്പും, സംസ്ഥാന ജയിൽ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പാവപ്പെട്ടവനൊരു നേരത്തെ അന്നം പ്രോഗ്രാം ' Hunger Hunt അഗതി- അനാധ മന്ദിരങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ചിറ്റാരിക്കാൽ വൈസ് നിവാസിൽ വച്ച് വൈ.എം.സി.എ മുൻ സംസ്ഥാന നേതാവ്  ജോസ് തയ്യിൽ   പരിപാടി ഉദ്ഘാടനം ചെയ്തു. വൈ.എം സി.എ കാസർഗോഡ് സബ് റീജിയൻ വൈസ് ചെയർമാൻ മാത്യു കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ കാസറഗോസ് സബ് റീജിയൺ പ്ലാനിങ് ആൻ്റ് ട്രെയിനിങ്ങ് കൺവീനർ പ്രഫസർ ഷിജിത്ത്  കുഴുവേലിൽ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാമിന് ജോസഫ് അടിച്ചിലമാക്കൽ സ്വാഗതവും,റോഷൻ എഴുത്തുപുര നന്ദിയും അർപ്പിച്ചു. വിവേക് പുതുമന ,ജിജി കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ശാന്തിഭവൻകടുമേനി, ലിസ്യുഭവൻ കണ്ണിവയൽ വൈസ് നിവാസ് ചിറ്റാരിക്കാൽ, ജ്യോതിഭവൻ ചിറ്റാരിക്കാൽ തുടങ്ങിയ കേന്ദ്രങ്ങളിൽ ഇവർ ഉച്ചഭക്ഷണം എത്തിച്ചത്.എല്ലാ മാസവും ഒന്നാം തിയതി തുടർന്നും ഈ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്ന് വൈ.എം.സി.എ അധികൃതർ അറിയിച്ചു.

No comments