Breaking News

ദുരിതകാലങ്ങൾക്ക് വിട മാലോം പറമ്പയിലെ അർഷയ്ക്കിനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. സായി ഗ്ലോബൽമിഷൻ ഫൗണ്ടേഷൻ പണിത് കൈമാറിയ സ്നേഹവീട് അർഷയുടെ കുടുംബത്തിനുള്ള പുതുവത്സര സമ്മാനമായി മാറി




വെള്ളരിക്കുണ്ട്: ദുരിതകാലങ്ങൾക്ക് വിട  അർഷയ്ക്കിനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. സായി ഗ്ലോബൽമിഷൻ ഫൗണ്ടേഷൻ പണിത് കൈമാറിയ സ്നേഹവീട് അർഷയുടെ കുടുംബത്തിനുള്ള പുതുവത്സര സമ്മാനമായി കൈമാറി. രാവിലെ പറമ്പയിലെ വീട്ട് പരിസരത്ത് നടന്ന ചടങ്ങിൽ ആനന്ദഗുരു രാജൻ സായി താക്കോൽദാനം നിർവഹിച്ചു. തുടർന്നു നടന്ന ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.മധുസൂദനൻ അധ്യക്ഷനായി.

തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപലൻ കിറ്റ് വിതരണം നടത്തി. സംഗീതജ്ഞൻ ടി.പി ശ്രീനിവാസൻ, മുഹമ്മദ് റാഷിദ് ഹിമമി സഖാഫി, മോഹൻ ബാബു, പിവി മോഹനൻ, കരിമ്പിൽ കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. ജയരാമൻ ചീമേനി സ്വാഗതവും അശോകൻ തൃക്കരിപ്പൂർ  നന്ദിയും പറഞ്ഞു. 


പരവനടുക്കം എംആർഎസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ അർഷയ്ക്ക് ഓൺലൈൻ പഠനത്തിനുപോലും സൗകര്യമില്ലെന്നു കണ്ടെത്തിയ സ്കൂളിലെ മലയാളം അധ്യാപിക വി.എസ്.ഗീത, ഭർത്താവും ഹൊസൂർഗ് ലീഗൽ കമ്മിറ്റി ചെയർമാനും സബ്ജഡ്ജുമായ കെ.വിദ്യാധരനെ ഇക്കാര്യം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർ നടത്തിയ ഇടപെടലിനെത്തുടർന്നാണ് പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരുമെല്ലാം ഇവിടം സന്ദർശിക്കുകയും ഈ കുടുംബത്തിന്റെ ദൈന്യത മനസിലാക്കുകയും ചെയ്തത്.

ഇതിനിടെ വിഷയം ശ്രദ്ധയിൽപ്പെട്ട സാമൂഹിക സന്നദ്ധ സംഘടനകൾ ഇവർക്കാവശ്യമായ സഹായങ്ങളും നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ മാസത്തിൽ സായിഗ്ലോബൽ മിഷൻ ഫൗണ്ടേഷൻ ഇവർക്കായി വീടു നിർമിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പ്രഖ്യാപനം നടത്തി 6 മാസത്തിനുള്ളിൽ തന്നെ പറമ്പ ആലത്തടിയിലെ 6 സെൻ്റ് ഭൂമിയിൽ 3.5 ലക്ഷം രൂപ ചിലവിട്ട് ഇവർ വീട് നിർമ്മിച്ച് നൽകുകയായിരുന്നു.

കോവിഡ് കാലത്തെ ഭാരിച്ച സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചാണ് സമയബന്ധിതമായി വീട് നിർമ്മാണം പൂർത്തീകരിച്ചതെന്ന് ചെയർമാൻ അഡ്വ.കെ.മധുസൂദനൻ പറഞ്ഞു

No comments