നാട് കൈകോർത്തു; നിത്യയുടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ച് അമ്പലത്തറയിലെ സ്നേഹഭവനം കുടുംബത്തിന് കൈമാറി
അമ്പലത്തറ: സ്വന്തമായി അടച്ചുറപ്പുള്ള ഒരു കൊച്ചു വീടെന്ന നിത്യയുടെ സ്വപ്നം നാട് ഒന്നാകെ കൈകോർത്തു പൂർത്തീകരിച്ചു. 2018-19 SSLC പരീക്ഷയിൽ ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിൽ നിന്നും മികച്ച വിജയം നേടിയ കുട്ടിയാണ് നിത്യ. സ്വന്തം സർട്ടിഫിക്കറ്റുകൾ വെക്കാൻ പോലും സുരക്ഷിതമല്ലായിരുന്നു നിത്യയുടെ വീട്. അമ്പലത്തറ, ബെല്ല ഈസ്റ്റ് സ്കൂളും നാടും കൈകോർത്തപ്പോൾ ഒന്നരവർഷം കൊണ്ട് നിത്യയുടെ വീടെന്ന സ്വപ്നം സാക്ഷത്കരിക്കാൻ സാധിച്ചു. 50000 രൂപ ആദ്യ സംഭാവന നൽകിക്കൊണ്ട് ജനാബ് മെട്രോ മുഹമ്മദ് ഹാജിയാണ് വീടിന്റെ തറക്കല്ലിട്ടത്. ഒന്നര വർഷം കൊണ്ട് നാട്ടിലും വിദേശത്തുമുള്ള നിരവധി സുമനസ്സുകളുടെ സഹായത്തോടെ സ്നേഹഭവനം പൂർത്തീകരിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ വെച്ചു അമ്പലത്തറ സ്കൂൾ പ്രധാനാധ്യാപകൻ വേണുഗോപാലൻ കെ സ്നേഹഭവനത്തിന്റെ താക്കോൽ നിത്യയുടെ കുടുംബത്തിന് കൈമാറി. സ്നേഹഭവനം ചെയർമാൻ നാരായണൻ അമ്പലത്തറ, കൺവീനർ രാജേന്ദ്രൻ മീങ്ങോത്, വാർഡ് മെമ്പറും ട്രെഷററും ആയ സബിത ടീച്ചർ, രാജേഷ് സ്കറിയ, ബഷീർ ബെള്ളിക്കോത്, പവിത്രൻ എൻ, കൃഷ്ണൻ വി. മജിദ് അമ്പലത്തറ ഹമീദ് പാറപ്പള്ളി,ഹസ്സൈനാർ തുടങ്ങിയവർ സംസാരിച്ചു.
No comments