Breaking News

ബളാൽ ഗ്രാമപഞ്ചായത്ത് വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി


 വെള്ളരിക്കുണ്ട്: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വാർഡ്തല വോളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയുടെയും കിടപ്പിലായ രോഗികൾക്കുള്ള ഭക്ഷണക്കിറ്റ് വിതരണത്തിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിരവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മങ്കയത്ത് വച്ച് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം അധ്യക്ഷത വഹിച്ചു.  ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ , മെമ്പർ വിഷ്ണു വിനു,ഡോക്ടർ മനീഷ , പാലിയേറ്റീവ് കെയർ നഴ്സ് ബിന്ദു, സിന്ധു , ലളിത എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 50 ഓളം കിടപ്പ് രോഗികൾക്ക് പ്ലാൻ ഫണ്ടിലുൾപ്പെടുത്തി ഭക്ഷ്യകിറ്റ് വിതരണം നടത്തും . ജനുവരി 31 ന് ഉള്ളിൽ വിവിധ വാർഡുകളിലായി 250 വോളണ്ടിയർമാർക്കും പുതിയ ജനപ്രതിനിധികൾക്കും പാലിയേറ്റീവ് കെയർ ട്രയിനിങ് നൽകും

No comments