Breaking News

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം രാഷ്ട്രീയ കിസാൻ മഹാ സംഘിൻ്റെ തിരുവനന്തപുരത്തേക്കുള്ള ട്രാക്ടർ യാത്ര വെള്ളരിക്കുണ്ടിൽ നിന്നും പ്രയാണം തുടങ്ങി

വെളളരിക്കുണ്ട്: (www.malayoramflash.com) ദൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം പരാജയപ്പെട്ടാൽ രാജ്യമാണ് പരാജയപ്പെടുക എന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോ ഓർഡിനേറ്റർ കെ.വി.ബിജു പ്രസ്താവിച്ചു. ഇന്ത്യ സാധാരണക്കാരൻ്റെ രാജ്യമാണ്. കർഷകരും ചെറുകിട വ്യാപാര വ്യവസായ രംഗത്തുള്ളവരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരുടെ എല്ലാ അർത്ഥത്തിലുമുള്ള നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ് ഒന്നര മാസത്തിലധികമായി തുടരുന്ന ദൽഹിയിലെ കർഷക പ്രക്ഷോഭം. ഈ പ്രക്ഷോഭം വിജയിച്ചില്ലെങ്കിൽ ഇന്ത്യ സമ്പൂർണ്ണമായ കോർപ്പറേറ്റ് അടിമത്തത്തിലേക്ക് നീങ്ങുമെന്നും ബിജു കൂട്ടിച്ചേർത്തു.കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംഘടിപ്പിച്ച ട്രാക്ടർ യാത്ര ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെള്ളരിക്കുണ്ടിൽ ഡിസം 22 മുതൽ കർഷക ഐക്യവേദി നടത്തിവന്ന കർഷക സ്വരാജ് സത്യാഗ്രഹ വേദിയിൽ നിന്നാണു് ട്രാക്ടർ യാത്ര പുറപ്പെട്ടത്‌.ഉൽഘാടന സമ്മേളനത്തിൽ തോമസ് കളപ്പുര അദ്ധ്യക്ഷത വഹിച്ചു.അഹമ്മദ് ഷെരീഫ്, കാരയിൽ സുകമാരൻ, എൻ സുബ്രഹ്മണ്യൻ, തുടങ്ങിയ വിവിധ സംഘടനാ നേതാക്കളും രാഷ്ട്രീയ നേതാക്കളായ കുര്യാച്ചൻ പ്ളാമ്പറമ്പൻ, ജെറ്റോ ജോസ് ,ടി.പി.തമ്പാൻ തുടങ്ങിയവരും സംസാരിച്ചു.  ഡൽഹി കർഷകസമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികളർപ്പിച്ചു കൊണ്ടാണ് ഉൽഘാടന സമ്മേളനമാരംഭിച്ചത്. ജാഥാ ക്യാപ്റ്റൻ അഡ്വ.ബിനോയി തേമ സും, വൈ. ക്യാപ്റ്റൻമാരായ ചാക്കോ എൻ .ജെയും ജോയി കണ്ണൻചിറയും ചേർന്നാണ് ട്രാക്ടർ യാത്ര നയിക്കുന്നത്. ഉൽഘാടന സമ്മേളനത്തിന് സണ്ണി പൈകട സ്വാഗതവും ജിമ്മി ഇടപ്പാടി കൃതജ്ഞതയും പറഞ്ഞു. ഡിസം 22 മുതൽ വെള്ളരിക്കുണ്ടിൽ നടന്നു വന്ന കർഷക സ്വരാജ് സത്യാഗ്രഹം അവസാനിപ്പിക്കുകയും മലയോര മേഖലയിലെ പഞ്ചായത്തുകൾ തോറും കർഷക സമരസമിതികൾ രൂപീകരിക്കുന്ന പ്രവർത്തനമാരംഭിക്കുമെന്നും കർഷക ഐക്യവേദി ഭാരവാഹികൾ വ്യക്തമാക്കി.

No comments