മലയോര ഹൈവേ : വനഭൂമിയിലെ നിർമ്മാണം വൈകുന്നതിനെതിരെ ജില്ലാ ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്താനൊരുങ്ങി ആക്ഷൻ കമ്മറ്റി
വെള്ളരിക്കുണ്ട്.മലയോര ഹൈവേ നിർമ്മാണത്തിൽ വനപ്രദേശത്തെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കാസർകോട് ഡി. എഫ് . ഒ. ഓഫീസിലേക്ക് നടത്താൻ വെള്ളിയാഴ്ച്ച മാലോത്തു നടന്ന ആക്ഷൻ കമ്മറ്റി യോഗം തീരുമാനിച്ചു.
മലയോര ഹൈവേ കടന്നു പോകുന്ന ബളാൽ, കളളാർ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പ്രധിഷേധ മാർച്ച് നടക്കുക.
ആദ്യപടിയായി നേരത്തെ മരുതോം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കോഴിച്ചാൽ ചെറുപുഴ റീച്ചിൽ മരുതോം കാറ്റാം കവല പ്രദേശത്തെ വനഭൂമിയിലെ പണികളാണ് നിർദിഷ്ട വീതിയിൽ നിർമ്മാണം ആരംഭിക്കാതെ കിടക്കുന്നത്.
ഫോറസ്റ്റ് ഭാഗം ഒഴിച്ചിട്ടാണ് ഇപ്പോൾ മലയോര ഹൈവേ യുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നത്.
മലയോര ഹൈവേയുടെ പ്രയോജനം ലഭിക്കണമെങ്കിൽ ഈ ഭാഗങ്ങൾ കൂടി പൂർത്തീകരിക്കണം.ഇത് സാധ്യമാകും വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനാണ് ആക്ഷൻ കമ്മറ്റിയുടെ തീരുമാനം.
യോഗത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയംഅധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ദേവസ്യ തറപ്പേൽ ശ്രീജ രാമചന്ദ്രൻ. ജെസ്സി ചാക്കോ,ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, കോൺഗ്രസ്സ് ബളാൽ ബ്ലോക്ക് സെക്കട്ടറി ഗിരീഷ് വട്ടക്കാട്,ഡി. സി. സി. ജനറൽ സെബാസ്റ്റ്യൻ പതാലിൽ,ഡാർലിൽ ജോർജ് കടവൻ,പി.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എൻ. ജെ. മാത്യു സ്വാഗതവും സിബിച്ചൻ പുളിങ്കാല നന്ദിയും പറഞ്ഞു
No comments