കാർഷിക ബില്ലിനെതിരെ കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ ജ്വാല തെളിയിച്ചു
വെള്ളരിക്കുണ്ട്: ലോകം ഇന്ന് വരെ അടയാളപ്പെട്ടുത്തിയിട്ടുള്ള പോരാട്ടങ്ങളിൽ ഏറ്റവും മഹത്തായ പോരാട്ടമായി ഡൽഹിയിൽ നടക്കുന്ന കർഷക സമരം മാറിയിരിക്കുന്നുവെന്ന് ബിഷപ്പ് ഡോ.ജോസഫ് മാർതോമസ്സ് പറഞ്ഞു. കാർഷിക പുരോഗമന സമിതി കാസർകോഡ് ജില്ലാ കമ്മറ്റി വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച കർഷക വിരുദ്ധ ബില്ലിനെതിരെയുള്ള പ്രതിക്ഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രാനന്തര ഭാരതം അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത് എന്നാൽ അതിൻ്റെ ഗുണഭോക്തരാകാൻ പാർശ്വവൽക്കരിക്കപ്പെട്ട കർഷകർക്കും പട്ടികവർഗ്ഗക്കാർക്കും നമ്മുടെ അമ്മമാർക്കും നാളിതുവരെ കഴിഞ്ഞിട്ടില്ല ഒരു പറ്റം കോർപ്പറേറ്റുകൾക്കു മാത്രമേ അത് ലഭിക്കുന്നുള്ളൂ. കർഷക കൂട്ടായ്മ പുതിയ നവോത്ഥാന പ്രസ്ഥാനമായി മാറണം ബിഷപ്പ് പറഞ്ഞു. സംഘടനയുടെ സംസ്ഥാന ചെയർമാൻ പി.എം ജോയി അധ്യക്ഷനായിരുന്നു. റിട്ടയേർഡ് ഐ.ജി കെ.വി മധുസൂദൻ സമരജ്വാല തെളിയിച്ചു. മുൻ കേന്ദ്ര കാർഷിക പ്ലാനിംഗ് കമ്മീഷൻ അംഗം വിപി ദിവാകരൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. ഫാ.മാത്യു ഇളംതുരുത്തിപ്പടവിൽ, പ്രഭാകരൻ നായർ വയനാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്വഗതസംഘം ചെയർമാൻ ബിജു പാലാട്ടി സ്വാഗതവും, സ്വാഗത സംഘം കൺവീനർ ജോസ് കാക്കക്കൂട്ടുങ്കൽ നന്ദിയും പറഞ്ഞു.

No comments