വെസ്റ്റ്എളേരി ചെന്നടുക്കത്ത് പേപ്പട്ടി ശല്യം രൂക്ഷം നിരവധി വളർത്തുമൃഗങ്ങളെ പേപ്പട്ടി അക്രമിച്ചതായി നാട്ടുകാർ
വരക്കാട്: ഭീമനടി ചെന്നടുക്കം പ്രദേശങ്ങളിലാണ് പേപ്പട്ടി വളർത്തുമൃഗങ്ങളെ അക്രമിച്ചത്. കടിയേറ്റ മൃഗങ്ങൾക്കും അതുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നിർബന്ധമായും കുത്തിവെപ്പ് എടുക്കണം. മൃഗങ്ങൾക്ക് മൃഗാസ്പ ത്രികളിൽ നിന്നും ഡോക്ടറെ എത്തിച്ച് കുത്തിവെക്കണം രണ്ടാഴ്ച മുമ്പ് മുള്ളങ്കലിലെ ഒരു വീട്ടിലെ പശു കിടാവ് പേവിഷബാധയേറ്റ് മരിച്ചിരുന്നു അതേ വീട്ടിലെ പോത്തും വിഷ ബാധയേറ്റ് ചത്തു. ഈ മൃഗങ്ങൾക്ക് പേ വിഷബാധയേറ്റ അവസരത്തിൽ വളരെ ദയനീയവും ഭയാനകവുമായ അവസ്ഥയിലുമായിരുന്നു. ഈ വീട്ടുകാർ അനുഭവിച്ച പ്രയാസം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വീട്ടുകാരും, വളർത്ത് നായയും കൃത്യമായി കുത്തിവെപ്പിന് വിധേയമായതിനാൽ രക്ഷപ്പെടുകയായിരുന്നു. ആരോഗ്യ വകുപ്പ്, വെറ്റിനറി ഡിപ്പാർട്ട്മെന്റുകളേയും കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തിട്ടുണ്ടെന്ന് പ്രദേശവാസിയായ ടി.കെ.സുകുമാരൻ പറഞ്ഞു. പ്ലാച്ചിക്കര മൃഗാശുപത്രിയിൽ മരുന്ന് തീർന്നിരുന്നെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മരുന്നിന് ഓർഡർ നൽകിയിട്ടുണ്ടെന്നും മരുന്ന് വന്നാലുടൻ ചെന്നടുക്കത്ത് വച്ച് മൃഗങ്ങൾക്ക് കുത്തിവെപ്പ് എടുക്കാമെന്നും വളർത്തുമൃഗങ്ങളെ അഴിച്ചു വിടാതെ കൂട്ടിൽ തന്നെ നിർത്തണമെന്നും പ്ലാച്ചിക്കര വെറ്റിനറി സർജൻ അറിയിച്ചു.
No comments