ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു;സ്ഥിരം സമിതി ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് ജനുവരി 14-ന്
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ മത്സരങ്ങള്‍ ഒന്നുമില്ലത്തെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. എ ഡി എം എന്‍ ദേവീദാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി അംഗങ്ങള്‍:
ധനകാര്യം: ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം (വനിത അംഗം), കമലാക്ഷി, ജമീല സിദ്ദീഖ്.
വികസനകാര്യം: ഗീത കൃഷ്ണന്‍ (വനിത അംഗം), നാരായണ നായിക്, പി ബി ശഫീഖ്.
പൊതുമരാമത്ത്: കെ ശകുന്തള (വനിത അംഗം), ഗോള്‍ഡന്‍ അബ്ദുര്‍ റഹ് മാന്‍, സി ജെ സജിത്. ആരോഗ്യം-വിദ്യാഭ്യാസം: അഡ്വ. സരിത എസ് എന്‍ (വനിത അംഗം), ജോമോന്‍ ജോസ്, ഫാത്വിമത് ശംന സി എച്ച്.
ക്ഷേമകാര്യം: എം ശൈലജ ഭട്ട് (വനിത അംഗം), എം മനു, ഷിനോജ് ചാക്കോ.
ആദ്യം വനിതാ അംഗങ്ങളെയും പിന്നീട് പൊതുവിഭാഗം അംഗങ്ങളെയും തെരഞ്ഞെടുത്തു. സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പ് ജനുവരി 14ന് നടക്കും.
No comments