Breaking News

പാണത്തൂർ ആശുപത്രിയിൽ കിടത്തി ചികിത്സ ഉറപ്പ് വരുത്തുക; എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി

  


പനത്തടി : പാണത്തൂർ ആസ്പത്രിയിൽ കിടത്തി ചികിത്സാ സൗകര്യമൊരുക്കണമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പനത്തടി പഞ്ചായത്ത് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. മലയോര മേഖലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കും സാധാരണക്കാരായ രോഗികൾക്കും ഇത് ഏറെ ഗുണം ചെയ്യുമെന്ന് കൺവെൻഷൻ വിലയിരുത്തി.
എൻഡോസൾഫാൻ പാക്കേജിൽ പെടുത്തി കോടികൾ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം കിടത്തിചികിത്സ നടത്താൻ ഉപയോഗപ്രദമാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
ജനുവരി 30 ന് നടക്കുന്ന കലക്ടേറ്റ് ഉപരോധം വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു
സുനിത ജോർജ്ജ് അദ്ധ്യക്ഷം വഹിച്ചു.
മൈക്കിൾ പൂവത്താനി,സിബിഅലക്സ് , എം.പി. ഫിലിപ്പ്, സൂസമ്മജോസഫ് , സി.രവീന്ദ്രൻ , അമ്പലത്തറ കുഞ്ഞികൃഷ്ണൻ സംസാരിച്ചു.അഷറഫ് എരത്ത് സ്വാഗതവും പ്രസന്ന പാണത്തൂർ നന്ദിയും പറഞ്ഞു.

No comments