ജില്ലാ കളക്ടർ ഡോ.ഡി സജിത്ത്ബാബു നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് തല പരാതിപരിഹാര ഓൺലൈൻ അദാലത്തിൽ 24 കേസുകൾ തീർപ്പാക്കി
വെള്ളരിക്കുണ്ട്: (www.malayoramflash.com) കുടിവെള്ള പ്രശ്നം, വൈദ്യുതി, പട്ടയം , സ്ഥലവും വീടും അനുവദിച്ച് നൽകുന്നത് വായ്പ എഴുതി തള്ളുന്നത് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ തുടങ്ങിയവയാണ് പരാതികൾ. പട്ടികവർഗ കോളനികളിലെ കുടിവെള്ളം റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പ്രശ്നങ്ങളാണ് കൂടുതലായി അദാലത്തിൽ ജില്ലാ കളക്ടറുടെ പരിഗണനയ്ക്കുവന്നത്. കുടിവെള്ളമെത്താത്ത വീടുകളിൽ ജലജീവൻ മിഷന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം കുടിവെള്ളം എത്തിക്കുന്നതിന് ഊർജിത നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. കിനാനൂർ കരിന്തളം, . വെസ്റ്റ് എളേരി, ബളാൽ, കോടോം ബേള്യൂർ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നാണ് പരാതികൾ ലഭിച്ചത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കോളംകുളം കാരക്കുന്ന് പട്ടികവർഗ കോളനിയിൽ 10 കുടുംബങ്ങൾക്ക് കുടിവെളള കണക്ഷൻ ലഭിക്കുന്നതിന് ഗുണഭോക്തൃ കമിറ്റിയുമായി ആലോചിച്ച് ഗുണഭോക്താക്കളിൽ നിന്നും തുക ഈടാക്കാതെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള കണക്ഷൻ ലഭ്യമാക്കുമെന്ന് പട്ടിക വർഗവികസന ഓഫീസറും പഞ്ചായത്ത് ഡപ്പുട്ടി ഡയറക്ടറും അറിയിച്ചു. ഡപ്യുട്ടി കളക്ടർമാരായ സജി എഫ് മെൻഡിസ്, എം. ഗോപിനാഥ് സിലോഷ്, വെള്ളരിക്കുണ്ട് തഹസിൽ ദാർ പി.കുഞ്ഞികണ്ണൻ, എൽ ആർ തഹസിൽദാർ .ടി.വി. ഭാസ്ക്കരൻ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
No comments