വെള്ളരിക്കുണ്ട് ഭീമനടി റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കണം; വെള്ളരിക്കുണ്ട് വികസന സമിതി യോഗം
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ഭീമനടി റോഡിൻ്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. താലൂക്ക് ആസ്ഥാനത്തേയ്ക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാൽ അതിൻ്റെ പണി എത്രയും വേഗം ആരംഭിക്കണമെന്ന് വെള്ളരിക്കുണ്ട് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
യോഗം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ ബാബു കോഹിനൂർ അദ്ധ്യക്ഷനായിരുന്നു. ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം രാധാമണി, പരപ്പ ബ്ലോക്ക് മെമ്പർ ഷോബി ജോസഫ്, പഞ്ചായത്തംഗം വിനു കെ ആർ, വികസന സമിതി ജനറൽ സെക്രട്ടറി സണ്ണി മങ്കയം, ട്രഷറർ അലോഷ്യസ് ജോർജ്, ബിനോയി ടി.പി, ജിമ്മി ഇടപ്പാടി, അസീസ് വി.കെ, എ.സി ലത്തീഫ്, ജോസ് സെബാസ്റ്റ്യൻ, തോമസ് ചെറിയാൻ, എം.ജെ ലോറൻസ്, ജോസ് പനയ്ക്കാത്തോട്ടം എന്നിവർ സംസാരിച്ചു.
No comments