Breaking News

കളിയാട്ടം നടന്നില്ലെങ്കിലും കളിയാട്ടക്കാരെ മറക്കാതെ വെള്ളരിക്കുണ്ട് കക്കയത്ത് ക്ഷേത്ര കമ്മറ്റി


വെള്ളരിക്കുണ്ട്: ജനുവരി  2,3,4 തീയ്യതികളിൽ നടക്കേണ്ടിയിരുന്ന ഇത്തവണത്തെ കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര ഉത്സവവും ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാന കളിയാട്ടവും കോവിഡിൻ്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റി വച്ചെങ്കിലും ക്ഷേത്രം മേൽശാന്തിക്കും, മറ്റ് ക്ഷേത്ര ജീവനക്കാർക്കും, കോലാധാരികൾക്കും, കലശക്കാർക്കും, പരികർമ്മികൾക്കും ധനസഹായവും ഭക്ഷ്യ കിറ്റും നൽകി കക്കയം ശ്രീ ചാമുണ്ഡേശ്വരി ദുർഗ്ഗ ക്ഷേത്ര കമ്മറ്റി മാതൃകയായി. കോവിഡ് കാലത്ത് കളിയാട്ടങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ദുരിതത്തിലായ തെയ്യക്കാർക്ക് ക്ഷേത്ര കമ്മറ്റിയുടെ സഹായം കൈത്താങ്ങായി മാറി.


ക്ഷേത്രം പ്രസിഡണ്ട് പി.വി ഭാസ്ക്കരൻ, സെക്രട്ടറി പി.ടി നന്ദകുമാർ, കമ്മറ്റിയംഗങ്ങളായ ടി.വി തമ്പാൻ, കെ.വി ഉണ്ണികൃഷ്ണൻ, ബാബുരാജ്, രമണി ഭാസ്ക്കരൻ, കെ.കുഞ്ഞിരാമൻ എന്നിവർ മഹനീയ ചടങ്ങിൽ സംബന്ധിച്ചു.

No comments