സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി പരപ്പ പുലിയംകുളത്ത് നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ
വെള്ളരിക്കുണ്ട് : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി ഗവര്‍മെന്റ് നിര്‍മ്മിച്ച് നല്‍കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 10 മണിക്ക് പരപ്പ പുലിയംകുളത്ത് നടക്കും. മന്ത്രി ഇ ചന്ദ്രശേഖന്‍ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.ഇവിടെ 16 കോടി ചിലവിട്ട് 12 ഫ്‌ളാറ്റു സമുച്ചയമാണ് നിര്‍മ്മിക്കുക.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി വിശിഷ്ടാതിഥിയായിരിക്കും.
No comments