Breaking News

പാലിയേറ്റീവ് ദിനത്തിൽ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സിനെ ആദരിച്ച് കോളിച്ചാൽ ലയൺസ് ക്ലബ്ബ്


പാണത്തൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് നഴ്സ് പി.അനിതകുമാരിയെ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ആസിഫ് ഉപഹാരം നൽകി ആദരിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ആർ.സൂര്യനാരായണ ഭട്ട് MJF അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ,സെക്രട്ടറി രാജീവ് എം. എൻ, ജോ. സെക്രട്ടറി ഷാജു സിൻസിയർ, എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് അക്ടിവിറ്റി ചെയർമാൻ സെബാൻ കാരക്കുന്നേൽ സ്വാഗതവും. പി.അനിതകുമാരി നന്ദിയും പറഞ്ഞു.

No comments