സ്റ്റേഷൻ നവീകരണത്തിനായ് 5 മരങ്ങൾ മുറിച്ച് മാറ്റി; പകരം 50 മരത്തൈകൾ വച്ച് പിടിപ്പിച്ച് ചന്തേര പോലീസ് മാതൃകയായി
തൃക്കരിപ്പൂർ: ചന്തേര പോലീസ് സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും മുറിച്ച് മാറ്റിയ 5 മരങ്ങൾക്ക് പകരമായി 50 മരത്തൈകൾ വച്ച് പിടിപ്പിച്ച് ചന്തേര പോലിസ് മാതൃകയായി. സാമൂഹ്യ വനവൽക്കരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മികച്ച കർഷക ശാസ്ത്രജ്ഞൻ എന്ന പേരിലറിയപ്പെടുന്ന ദിവാകരൻ കടിഞ്ഞി മൂലയുടെ നേതൃത്വത്തിലാണ് മരത്തൈകൾ വെച്ച് പിടിപ്പിച്ചത്. ഇലഞ്ഞി, പാരിചാതം, അശോകം, ഞാവൽ, പേരക്ക, മന്ദാരം, നീർമരുത് തുടങ്ങി50 ഓളം വിവിധ ങ്ങളായ വൃക്ഷത്തൈകളാണ് സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് പിടിപ്പിച്ചത്. ചന്തേര പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന പരിപാടി ചന്തേര എസ്.ഐ മെൽബിൽ ജോസിന്റെ അധ്യക്ഷതയിൽ ചന്തേര ഇൻസ്പെക്ടർ നാരായണൻ പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശിക കർഷക ശാസ്ത്രഞ്ജൻ ദിവാകരൻ കടിഞ്ഞി മൂലയെ പൊന്നാട അണിയിച്ച് ആദരിച്ചു. അഡീഷണൽ എസ്.ഐ പ്രസന്നകുമാർ ,പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറി മഹേഷ് പി.പി. ബീറ്റ് ഓഫീസർ പ്രദീപൻ കെ.വി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. തമ്പാൻ ASI സ്വാഗതവും രതീഷ് കെ നന്ദിയും പറഞ്ഞു.
No comments