ചിക്കൻ കറി നൽകിയില്ല; ഹോട്ടലിന് തീയിട്ട രണ്ടു പേർ അറസ്റ്റിൽ
നാഗ്പുർ: ചിക്കൻ കറി നൽകാത്തതിലുള്ള പ്രതികാരം തീർക്കാനായി യുവാക്കൾ ഹോട്ടലിന് തീയിട്ടു. സംഭവത്തിൽ നാഗ്പുർ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയായിരുന്നു സംഭവം. റെസ്റ്റോറന്റ് ഉടമ ചിക്കൻ നിഷേധിച്ചതിനെ തുടർന്ന് റോഡരികിലെ ദാബയ്ക്കാണ് ഇരുവരും ചേരന്ന് തീയിട്ടത്. സംഭവത്തിൽ ശങ്കർ ടെയ്ഡെ (29), സാഗർ പട്ടേൽ (19) എന്നിവരാണ് അറസ്റ്റിലായത്.
പുലർച്ചെ ഒരു മണിയോടെ മദ്യലഹരിയിൽ ബെൽറ്ററോഡി പ്രദേശത്തെ ഹോട്ടലിലെത്തിയ ഇവർ ചിക്കൻ ആവശ്യപ്പെട്ടു. എന്നാൽ ചിക്കൻ ഇല്ലെന്ന് അറിയിച്ചതോടെയാണ് ഇവർ പ്രതകോപിതരായതും ഒടുവിൽ ഹോട്ടലിന് തീയിട്ടതും.
No comments