ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് കോവിഡ് വാക്സിൻ എടുത്തത് 20 പേർ
ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് (19/01/21) കോവിഡ് വാക്സിൻ എടുത്തത് 20 പേർ. കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന കാസർഗോഡ് ജില്ലയിലെ 10 മത് എഫ്എച്ച്സിയാണ് ചിറ്റാരിക്കാൽ. ആരോഗ്യ പ്രവർത്തകരായ 20 പേരാണ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ എടുത്തതിന് ശേഷം 30 മിനുട്ട് നിർബന്ധമായും നിരീക്ഷണമുറിയിൽ കഴിയണം. ക്ഷീണമോ തലകറക്കമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ലെങ്കിൽ മാത്രമേ പുറത്തേയ്ക്ക് വിടുകയുള്ളൂ. ആംബുലൻസ് പോലീസ് എല്ലാം തയ്യാറായിരുന്നു. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സജ്ജമായിരുന്നു കോവിഡ് വിതരണ കേന്ദ്രമായ ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം.

No comments