Breaking News

ബിരിക്കുളത്ത് വെച്ച് ജോലിക്കിടെ മരണപ്പെട്ട മാവുങ്കാൽ മണ്ണട്ടയിലെ വി. കുമാരൻ്റെ കുടുംബത്തിനായി വൈദ്യുതിവകുപ്പിലെ ജീവനക്കാർ സ്വരൂപിച്ച ധനസഹായം കൈമാറി


മാവുങ്കാൽ: ബിരിക്കുളത്ത് വച്ച് ജോലിക്കിടെ മരണപ്പെട്ട  മാവുങ്കാൽ മണ്ണട്ടയിലെ വി. കുമാരൻ്റെ കുടുംബത്തിനായി വൈദ്യുതി ജീവനക്കാർ സ്വരൂപിച്ച ധനസഹായം

കാസർഗോഡ് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ  പി സുരേന്ദ്ര കൈമാറി. കുമാരൻ്റെ വസതിയിൽ വച്ചു നടന്ന ചടങ്ങിൽ കുമാരൻ്റെ കുടുംബം ധനസഹായം ഏറ്റു വാങ്ങി. കാഞ്ഞങ്ങാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ പി സീതാരാമൻ , അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ , അസിസ്റ്റൻ്റ്‌ എഞ്ചിനിയർമാർ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ , രാജൻ എന്നിവർ സംസാരിച്ചു.  സഹപ്രവർത്തകരും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.

No comments