Breaking News

"ഒരു തൈ നടാം ഹരിതാഭമാക്കാം" മടിക്കെ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവ്വേദാശുപത്രിയിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനം സജീവമാകുന്നു





മടിക്കൈ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിൽ പഞ്ചായത്തിലെ പത്തോളം ഗവ.സ്ഥാപനങ്ങളിൽ ഹരിത ഓഫീസ് ആക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോക്കോളിലും നിർമ്മിതമായ എല്ലാത്തരം ഡിസ് പോസിബിൾ വസ്തുക്കളുടേയും ഉപയോഗം പൂർണ്ണമായി ഒഴിവാക്കി മാലിന്യം രൂപപ്പെടുന്നതിൻ്റെ അളവ് പരമാവധി കുറച്ചും രൂപപ്പെടുന്ന മാലിന്യത്തെ തരം തിരിച്ച് അതിൽ ജൈവമാലിന്യം വള മോ പാചക ഇന്ധന മോ ആക്കി മാറ്റിയും അജൈവ മാലിന്യം ശാസ്ത്രീയമായ സംസ്ക്കരിക്കുന്നതിന് കൈമാറിയും മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക എന്നതാണ് ഗ്രീൻ പ്രോട്ടോക്കോൾ കൊണ്ട് ഉദ്ദേശിക്കുന്നത്.


മടിക്കൈ ഗവ. ആയുർവ്വേദാശുപത്രി ഹരിത കേരളം ഓഫീസായി മാറുന്നതിൻ്റെ ഭാഗമായി 'ഒരു തൈ തരാം ഹരിതാഭമാക്കാം ' എന്ന പദ്ധതി കൂടി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം തൈ വിതരണം ചെയ്തു കൊണ്ട് മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.പ്രീത നിർവ്വഹിച്ചു. സ്ഥാപനത്തിലെത്തുന്നവർക്ക് അവിടെ നിന്ന് ഇഷ്ടമുള്ള ഒരു തൈ എടുക്കാവുന്നതും കഴിയുമെങ്കിൽ ഒരെണ്ണം തിരിച്ചുനൽകുകയും ചെയ്യാം. നിസ്സാരമെന്ന് കരുതുന്ന പല സസ്യങ്ങളും ചികിത്സക്കായി ഉപയോഗിക്കാവുന്ന യാണ്. മുക്കുറ്റി, തുമ്പ, ആടലോടകം മുതലായ സസ്യങ്ങളെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനും ഈ പദ്ധതി കൊണ്ടു സാധിക്കും.ഔഷധ സസ്യങ്ങൾ മാത്രമല്ല വൃക്ഷ തൈകൾ ,പച്ചക്കറിത്തൈകൾ മുതലായവയും ലഭ്യതയനുസരിച്ച് സ്ഥാപനത്തിൽ നിന്ന് നൽകുന്നുണ്ട്. വളരെ നല്ല സഹകരണമാണ് ഇക്കാര്യത്തിൽ  ജീവനക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.

No comments