Breaking News

സുഹൃത്തിന്റെ മലബന്ധം ഒഴിവാക്കാൻ എയർ കംപ്രസർ പ്രയോഗം; യുവാവിന് ദാരുണാന്ത്യം


 മലബന്ധം ഒഴിവാക്കാൻ സുഹൃത്ത് യുവാവിന്റെ മലദ്വാരത്തിലേക്ക് എയർ കംപ്രസർ പ്രയോ​ഗം നടത്തിയതിനെ തുടർന്ന് മരിച്ചു. ഭോപ്പാലിലെ കട്നി ജില്ലയിലാണ് സംഭവം.  സുക്രാം യാദവ് എന്ന യുവാവാണ് കംപ്രസർ പ്രയോഗത്തെ തുടർന്ന് മരിച്ചത്. വിനോദ് താക്കൂർ എന്ന 35കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

സുക്രാവും പ്രതി വിനോദും ഒരുമിച്ച്  ഭരോലി ഗ്രാമത്തിലെ ധാന്യങ്ങളുടെ സംസ്കരണ യൂണിറ്റിൽ ഒരുമിച്ച് ജോലി ചെയ്ത് വരികയായിരുന്നു. മലബന്ധം പ്രശ്നം ഒഴിവാക്കാൻ പ്രതി വിനോദ് സുക്രാമിന്റെ മലദ്വാരത്തിലേക്ക് കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റുകയായിരുന്നു. അപ്പോൾ തന്നെ അയാൾ അബോധാവസ്ഥയിലാവുകയും ചെയ്തു. 

ഉടൻ തന്നെ ‌സുക്രാമിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുക്രാമിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് കട്നി എസ്പി സന്ദീപ് ധാക്കാദ് ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

No comments