Breaking News

ജില്ലയിൽ രണ്ടാം ദിവസം 470 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്19 വാക്‌സിൻ നൽകി



കാസറഗോഡ് : ജില്ലയിൽ 9 കേന്ദ്രങ്ങളിലായി വാക്‌സിനേഷന്റെ രണ്ടാം ദിനത്തിൽ ദിനം 470 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 വാക്‌സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി അറിയിച്ചു.


കാസറഗോഡ് ഗവണ്മെന്റ് മെഡിക്കൽ കോളേജ് 51, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 77, കാസറഗോഡ് ജനറൽ ആശുപത്രി 59, താലൂക് ആശുപത്രികളായ നീലേശ്വരം 50, പനത്തടി 51, മംഗൽപ്പാടി 38, ബേഡഡുക്ക 56, സാമൂഹികാരോഗ്യ കേന്ദ്രം പെരിയ 32, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം 56 എന്നിങ്ങനെയാണ് ജില്ലയിലെ 9 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നൽകിയവരുടെ കണക്ക് . ഇതോടെ ജില്ലയിൽ ആകെ 793 ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകി .ഇത് വരെയായി ജില്ലയിൽ വാക്‌സിൻ എടുത്തതിനു ശേഷം ആർക്കും തന്നെ ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കൂട്ടിച്ചേർത്തു

No comments