Breaking News

കരിന്തളം ഗവ.ആർട്സ്&സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി.എസ്.സി ബോട്ടണി കോഴ്സിന്റെ ഉദ്ഘാടനവും പുതിയ ക്ലാസ് മുറികളുടെ സമർപ്പണവും നടന്നു


കരിന്തളം: കിനാനൂർ കരിന്തളം ഗവ.ആർട്സ്&സയൻസ് കോളേജിന് പുതുതായി അനുവദിച്ച ബി.എസ്.സി ബോട്ടണി കോഴ്സിന്റെ ഉദ്ഘാടനവും പുതിയ ക്ലാസ് മുറികളുടെ സമർപ്പണവും കോളേജ് ഹാളിൽ വച്ച് നടന്നു

മുൻ എം.പിയും കോളേജ് വികസന സമിതി ചെയർമാനും ആയ  പി. കരുണാകരൻ ഉത്ഘാടനം ചെയ്തു. 


പ്രിൻസിപാൾ ഇൻ ചാർജ് ഡോ. ശ്രീജ. ടി. എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട് ടി. കെ. രവി അധ്യക്ഷനായി. ചടങ്ങിൽ പഞ്ചായത് വൈസ് പ്രസിഡന്റ് ടി.പി ശാന്ത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അജിത് കുമാർ കെ വി, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി, വാർഡ് അംഗം  ബിന്ദു. ടി. എസ്., കോളേജ് വികസന സമിതി അംഗങ്ങളായ കെ പി നാരായണൻ, ഖജൻജി അഡ്വ. കെ കെ നാരായണൻ, എൻ. പുഷ്പരാജൻ, അഡ്വ. കെ രാജഗോപാലൻ, കുരിയകോസ് പ്ലാപ്പറമ്പൻ,PTA പ്രതിനിധി മോഹനൻ കാലിച്ചനടുക്കം,  കോളേജ് യൂണിയൻ ചെയർമാൻ കെ. ശ്രീഹരി, എന്നിവർ സംസാരിച്ചു. 

കോളേജ് യൂണിയൻ സെക്രട്ടറി വിമൽ  പ്രസാദ്. നന്ദി പറഞ്ഞു.

No comments