അരക്കോടി വീടുകളിൽ പച്ചക്കറിതൈകൾ നടുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ബളാൽ മേഖലതല ഉദ്ഘാടനം വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവനിൽ വെച്ച് നടത്തി
ഡി.വൈ.എഫ്.ഐ പൊരുതുന്ന കർഷകർക്കൊപ്പം ...സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അരക്കോടി വീടുകളിൽ പച്ചക്കറിതൈകൾ നടുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ബളാൽ മേഖല തല ഉദ്ഘാടനം വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവനിൽ വെച്ച് നടത്തി. ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ വീഷ്ണു .കെ . നീർവഹിച്ചു. മേഖല പ്രസിഡന്റ് സ്റ്റാലിൻ അദ്ധ്യാക്ഷത വഹിച്ചു.മനീഷ് നാരായണൻ, സുകേഷ് സുകുമാരൻ ,വിനീത്, സുമേഷ് പി.ആർ, രവീന്ദ്രൻ .കെ ,അഗസ്റ്റിൻ കെ.എ. എന്നിവർ ആശംസ അറിയിച്ചു.സി. പി. ഐ. എം ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം പറഞ്ഞു.ഗാന്ധിഭവൻ മാനേജർ ഗംഗ .ജെ.പി നന്ദി പറഞ്ഞു.
No comments