നഴ്സിംഗ് ബിൽ പുനപരിശോധിക്കണം സംയുക്ത സമര സമിതി
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നഴ്സിംഗ് ബില്ല് പുന പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമതിയുടെ നേതൃത്വത്തിൽ കാസറഗോഡ് എം പി ശ്രീ രാജ്മോഹൻ ഉണ്ണിത്താന് നിവേദനം സമർപ്പിച്ചു. ഐ ൻ എ മഹാരാഷ്ട്ര പ്രസിഡന്റും,ദേശീയ സെക്രട്ടറിയുമായ ഡാർലിൻ ജോർജ് കടവൻ,കെ ജി ൻ എ സംസ്ഥാന കമ്മറ്റി അംഗം ബിന്ദു,ഐ ൻ എ സംസ്ഥാന കമ്മറ്റി അംഗം അജീഷ് ചാക്കോ,കെ ജി ൻ എ കാസറഗോഡ് ജില്ലാ പ്രസിഡന്റ് അമ്പിളി പി പി,കെ ജി ൻ എ കാസറഗോഡ് ജില്ലാ സെക്രട്ടറി അനീഷ് എന്നിവർ പങ്കെടുത്തു.
No comments