നാടിൻ്റെ വികസനത്തിന് ശക്തി പകരാൻ ജില്ലാ കളക്ടർ ഡോ.ഡി സജിത്ത് ബാബു ഈസ്റ്റ് എളേരിയിലെത്തി
ചിറ്റാരിക്കാൽ: (www.malayoramflash.com) തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഗ്രാമ പഞ്ചായത്തകൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബു ആദ്യമെത്തിയത് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലായിരുന്നു. പഞ്ചായത്ത് കാര്യാലയത്തിൽ എത്തിയ കളക്ടർ പുതിയ ഭരണസമിതി അംഗങ്ങളെ പരിചയപ്പെടുകയും തുടർന്ന് മറ്റ് വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തു. ജലനിനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഭരണസമതി കളക്ടറുമായി ചർച്ച ചെയ്തു.വാട്ടർ അതോറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തുടർന്ന് കളക്ടർ നല്ലോപുഴയിലെ പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചു. പ്രഭാകരൻ കമ്മീഷൻ പാക്കേജിൽ പി എച്ച്സിക്ക് രണ്ട് കോടി അറുപത് ലക്ഷം രൂപ അനുവദിച്ചിരുന്നു എന്നാൽ ഇത് അപര്യാപ്തമാണെന്നും കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി കലക്ടറോട് അഭ്യർത്ഥിച്ചു, അദ്ദേഹം അത് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കൻ ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾ കളക്ടറെ അനുഗമിച്ചു. ഈസ്റ്റ് എളേരിയുടെ കഴിഞ്ഞ കാലത്തെ വികസന നേട്ടങ്ങൾ നോക്കി കണ്ടതിന് ശേഷമാണ് കളക്ടർ തിരിച്ച് പോയത്
No comments