നെഹ്റു കോളേജ് സാഹിത്യ വേദി പനയാലിലെ ശിൽപ്പക്കായി ഒരുക്കിയ സ്നേഹവീട് മന്ത്രി ഇ.ചന്ദ്രശേഖരൻ കൈമാറി
കാഞ്ഞങ്ങാട് :പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് സാഹിത്യവേദിയുടെ ഭവന പദ്ധതിയിൽ പനയാൽ നെല്ലിയടുക്കത്ത് രൂപീകരിച്ച ഭവനനിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ശില്പക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ കൈമാറി.സാഹിത്യവേദിയുടെ സ്ഥാപക പ്രസിഡന്റും, ഭവന നിർമണ കമ്മിറ്റിയുടെ ജനറൽ കൺവീനറുമായ പ്രസിദ്ധ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഉദുമ എം എൽ എ കെ. കുഞ്ഞിരാമൻ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് മെമ്പർ ഷംന,മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സാഹിത്യവേദി പ്രസിഡന്റ് ഡോ: ഷീജ കെ.പി,സാഹിത്യ വേദി സെക്രട്ടറി അഖിൽ പി മാധവ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ അധ്യക്ഷ സ്ഥാനം വഹിച്ച പരിപാടിക്ക് ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ നാരായണൻ നന്ദി അറിയിച്ചു.സാഹിത്യവേദി ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഒമ്പതാമത്തെ വീടാണ് ശിൽപയുടെത്
No comments