Breaking News

എളേരിത്തട്ട‌് ഇകെ നായനാർ സ‌്മാരക ഗവ കോളേജിലെ പ്രഥമ പ്രീഡിഗ്രി ബാച്ച് കൂട്ടായ‌്മ സഹപാഠിക്ക‌് സ്വപ‌്ന ഭവനമൊരുക്കുന്നു


വെള്ളരിക്കുണ്ട്: സഹപാഠിക്ക‌് വീടൊരുക്കാൻ എളേരിത്തട്ട‌് ഇകെ നായനാർ സ‌്മാരക ഗവ കോളേജിലെ പ്രഥമ പ്രീഡിഗ്രി ബാച്ചിലെ  ക്ലാസ‌്മേറ്റ‌് വാട്‌സ‌്ആപ്പ‌് കൂട്ടായ‌്മ . 1981-83 ബാച്ചിലെ തേർഡ‌് , ഫോർത്ത‌് ഗ്രുപ്പുകളിൽ പഠനം നടത്തിയവരെ 37 വർഷത്തിനുശേഷം കണ്ടെത്തി ഏകോപിപ്പിച്ച് നാട്ടിലും  വിദേശത്തുമായി കഴിയുന്ന 104 പേരടങ്ങുന്നവരുടെ വാട്സ്ആപ് കൂട്ടായ്മയാണ് ക്ലാസ്മേറ്റ്സ്.

 പൂർവ്വ വിദ്യാർത്ഥികളായ കാസർകോട‌് പോസ‌്റ്റൽ സർവ്വീസിലെ സുഭാഷ‌്, കൊച്ചിയിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജോൺസൺ കാവാലം , മാധ്യമപ്രവർത്തകൻ ടികെ നാരായണൻ,  ജില്ലാ ബാങ്കിൽ നിന്ന‌് വിരമിച്ച കെ എ രാധ എന്നിവരുടെ നേതൃത്വത്തിലാണ് സഹപാഠികളെ കണ്ടെത്തിയത‌്. അന്ന‌്  സഹപാഠികളായിരുന്ന 9 പേർ ഇക്കാലയളവിൽ മരണപ്പെടുകയും ചെയ‌്തു. ‌ എളേരിയിലെ അധ്യാപകരായ പ്രൊ സലീംകുമാർ, പ്രൊ.സിഎം തോമസ‌് എന്നീവരും കൂട്ടായ‌്മയിൽ കണ്ണികളായി. സഹപാഠികളെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ‌്  ഹിന്ദിയിൽ മാസ‌്റ്റർ ബിരുദധാരിണിയായ  കരുവഞ്ചാൽ വെള്ളാട്ടെ കെ.എസ‌് രമണിയുടെ ജീവിതദുരിതം സഹപാഠികളുടെ ശ്രദ്ധയിൽപെടുന്നത‌്. വിവാഹശേഷം ശ്രീകണഠാപുരത്തിനടുത്തായിരുന്നു താമസം .‌25 വയസുള്ള മൂത്തമകൻ തളിപ്പറമ്പിലുണ്ടായ ഒരു വാഹനാപകടത്തിൽ  മരണപ്പെട്ടു. ഭർത്താവു‌ ശശി നിർമ്മാണ ജോലിക്കിടയിൽ കെട്ടിടത്തിൽ  നിന്ന‌് വീണ‌് ഗുരുതരമായി പരിക്കേറ്റ‌് കിടപ്പിലായതോടെ ഇളയമകളുടെയും രമണിയുടെയും ജീവിതം ദുരിതപുർണമാവുകയായിരുന്നു.  ഉള്ളതെല്ലാം വിറ്റുപെറുക്കി കടബാധ്യതകൾതീർത്ത‌്  ഒരു വർഷം മുമ്പ‌് വെള്ളാട്ട‌് അഞ്ച‌് സെന്റ സ്ഥലം വാങ്ങി പ്ലാസ‌്റ്റിക‌് ഷീറ്റ‌് വിരിച്ച ഷെഡിലായിരുന്നു താമസം. സഹപാഠികൾ

 വീട‌് നിർമിക്കാനുള്ള തീരുമാനവുമായി എത്തിയതോടെ കരുവഞ്ചാലിലെ പൊതുസമൂഹവും പിന്തുണ നൽകി .നിർമ്മാണ ജോലികൾക്ക‌് തുടക്കം കുറിച്ച ചടങ്ങിൽ പഞ്ചായത്തംഗം പി നിഷ,    വി കെ രാജൻ നായർ , അഡ്വ സോണി കാരിക്കൽ,  ഇ വി രാജേന്ദ്രൻ,  തോമസ‌് ജോസഫ‌്,ഇവി എബ്രഹാം , മാമച്ചൻ തോമസ‌്, ജീമോൻ കെ ആൻഡ്രുസ‌്,  ജോൺസൺ കാവാലം , എന്നിവർ സംസാരിച്ചു സുഭാഷ‌് എളേരി  സ്വാഗതവും ടി കെ നാരായണൻ നന്ദിയും പറഞ്ഞു.  

No comments