ഫേസ്ബുക്ക് ഡാറ്റ ഷെയറിംഗ് നിര്‍ബന്ധമാക്കി വാട്‌സാപ്പിന്റെ പ്രൈവസി പോളിസി പരിഷ്‌കാരം
ഫേസ്ബുക്ക് നല്‍കുന്ന മറ്റ് സേവനങ്ങളുമായും ഉത്പന്നങ്ങളുമായും സംയോജിപ്പിച്ച് പ്രൈവസി പോളിസിയും സേവന മാനദണ്ഡങ്ങളും പരിഷ്‌കരിച്ച് വാട്‌സാപ്പ്. അതേസമയം, പുതിയ ഫീച്ചര്‍ വാട്‌സാപ്പ് നിശ്ശബ്ദമായാണ് ഈയാഴ്ച ആദ്യം മുതല്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ആപ്പ് നോട്ടീസിലൂടെ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
എങ്ങനെയാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും എന്നത് സംബന്ധിച്ച് വാട്‌സാപ്പ് വിശദീകരിച്ചിട്ടുണ്ട്. ട്രാന്‍സാക്ഷന്‍സ് ആന്‍ഡ് പെയ്‌മെന്റ് ഡാറ്റ, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ എന്നീ പുതിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ആപ്പ് എങ്ങനെയാണ് ഡാറ്റ ശേഖരിക്കുന്നത് എന്നത് വിശദീകരിക്കുന്നു.
വാട്‌സാപ്പിലൂടെയുള്ള ബിസിനസ്സ് ഇടപാടുകളെ സംബന്ധിച്ച വിവരവും ലഭിക്കും. മാതൃകമ്പനിയായ ഫേസ്ബുക്കുമായും അതിന്റെ ഉപകമ്പനികളുമായും വാട്‌സാപ്പ് വിവരം പങ്കുവെക്കുന്നതും വിശദീകരിച്ചിട്ടുണ്ട്. അക്കൗണ്ട് രജിസ്‌ട്രേഷന്‍ വിവരം (ഫോണ്‍ നമ്പര്‍ പോലുള്ളവ), ട്രാന്‍സാക്ഷന്‍ ഡാറ്റ, സേവനവുമായി ബന്ധപ്പെട്ട വിവരം, മറ്റുള്ളവരുമായി നിങ്ങള്‍ എങ്ങനെ ഇടപഴകുന്നു (ബിസിനസ്സ് അടക്കം), മൊബൈല്‍ ഡിവൈസ് വിവരം, ഐ പി അഡ്രസ്സ്, പ്രൈവസി പോളിസി വിഭാഗത്തിലെ മറ്റ് വിവരങ്ങള്‍ അടക്കമുള്ളവയാണ് ഫേസ്ബുക്കുമായും മറ്റ് അനുബന്ധ കമ്പനികളുമായും വാട്‌സാപ്പ് പങ്കുവെക്കുന്നത്.
Sad with that
ReplyDelete