Breaking News

പട്ടികവർഗ യുവതീ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ അവസരം; ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു


കാസർകോട്‌: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവർഗ യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകർ ഗ്രാമസഭ/ഊരുകൂട്ടം അംഗീകരിച്ച ലിസ്റ്റിൽപ്പെട്ടവരായിരിക്കണം.


പാസ്പോർട്ട്, തൊഴിൽ വിസ, വിമാന ടിക്കറ്റ്, ആധാർ, ബാങ്ക് അക്കൗണ്ട് പകർപ്പുകൾ, ജാതി, വരുമാനം സർട്ടിഫിക്കറ്റുകൾ, പഞ്ചായത്ത്/ബ്ലോക്ക് തലങ്ങളിൽ ഇതേ ആവശ്യത്തിന് തുക നൽകിയിട്ടില്ല എന്ന ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം, എന്നിവ സഹിതം അപേക്ഷ 25-ന് അഞ്ചിനകം കാസർകോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ലഭിക്കണം. ഫോൺ: 04994-255466

No comments