തെക്കില്‍ ടാറ്റ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം പുറത്തേക്ക് സംഭവത്തിൽ അധികൃതർ ഇടപെടണമെന്ന് കോൺഗ്രസ്
ചട്ടഞ്ചാല്‍: തെക്കില്‍ ടാറ്റ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച സംഭവത്തില്‍ അധികൃതര്‍ ഇടപെടണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി. രതികുമാറും ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലും ആവശ്യപ്പെട്ടു.
കുന്നില്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മാലിന്യം മാസങ്ങളായി പുറന്തള്ളുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
നിരവധി വീടുകളിലെ കിണര്‍വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ദുരവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.
No comments